Friday, July 24, 2026
Kerala News

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം



കോഴിക്കോട്: താമരശേരി ചുരത്തിലെ 6, 7, 8-ാം വളവുകളുടെ വീതികൂട്ടല്‍ പ്രവൃത്തികളുടെ ഭാഗമായി ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. ഈ കാലയളവില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ വഴിമാറ്റം നിര്‍ദേശിച്ചിട്ടുണ്ട്.

വീതികൂട്ടല്‍ പ്രവൃത്തിയുടെ ഭാഗമായി പാതയോരത്ത് മുറിച്ചിട്ട മരങ്ങള്‍ ലോറിയില്‍ കയറ്റി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ദേശീയപാത വകുപ്പ് നടത്തുന്നത്. ചെറുവാഹനങ്ങള്‍ക്ക് ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരം വഴി യാത്ര അനുവദിക്കൂ. ലോറിയില്‍ കയറ്റിയ മരങ്ങള്‍ തുടര്‍ന്ന് വെസ്റ്റ് കൈതപ്പൊയിലിലെ പൊതുസ്ഥലത്തേക്ക് മാറ്റി ലേലനടപടികള്‍ നടത്തും.


Related News

Comments

No comments yet. Be the first to comment!

Leave a Comment