തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചു. രാഹുലിന് വേണ്ടി അഡ്വ. എസ്. രാജീവ് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
രാഹുലിനെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ രാഷ്ട്രീയം ചൂടുപിടിപ്പിച്ചിരിക്കുമ്പോഴാണ് പുതിയ നീക്കം. രാഹുലിന്റെ ലൈംഗിക വൈകൃതങ്ങളെ കുറിച്ച് അറിഞ്ഞിട്ടും കോണ്‍ഗ്രസ് നടപടി എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. അതേസമയം, രാഹുലിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചു.
കോണ്‍ഗ്രസ് മാതൃകാപരമായി നടപടി സ്വീകരിച്ചുവെന്നാണ് പാര്‍ട്ടിയുടെ വാദം.
Comments
No comments yet. Be the first to comment!
Leave a Comment