കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്ത ആരെയും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ശബരിമല വിഷയത്തില്‍ വളരെ വിശദമായി സംസാരിക്കുന്നത് ഉചിതമല്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന നിലയില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് ശരിയാകില്ല. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. എല്ലാ കാര്യങ്ങളും കോടതി പരിശോധിച്ചുകൊണ്ടിരിക്കുന്നു. അന്വേഷണം ഫലപ്രദമായി മുന്നോട്ട് പോകുന്നുണ്ട്. അതില്‍ പൂര്‍ണ തൃപ്തിയുണ്ട്, എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ വിഷയത്തില്‍ ആര് തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കുന്ന നടപടികള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല എന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment