Tuesday, August 4, 2026
India News

പ്രസംഗത്തിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുഴഞ്ഞു വീണു; ഉടന്‍ മരിക്കില്ലെന്നും മോദിയെ താഴെയിറക്കുന്നതു വരെ ജീവനോടെ ഉണ്ടാകുമെന്നും ഖാര്‍ഗെ

പ്രസംഗത്തിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുഴഞ്ഞു വീണു; ഉടന്‍ മരിക്കില്ലെന്നും മോദിയെ താഴെയിറക്കുന്നതു വരെ ജീവനോടെ ഉണ്ടാകുമെന്നും ഖാര്‍ഗെ


ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുഴഞ്ഞു വീണു. ഞായറാഴ്ച ജമ്മു കശ്മീരിലെ കത്വയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. അല്പസമയത്തിന് ശേഷം ആരോഗ്യം വീണ്ടെത്തു പസംഗം തുടര്‍ന്ന അദ്ദേഹം, മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ലെന്നും പറഞ്ഞു.

ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പോരാടുമെന്നും പ്രസംഗിക്കുന്നതിനിടെയാണ് ഖാര്‍ഗെയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന നേതാക്കള്‍ എത്തി അദ്ദേഹത്തെ കസേരയിലിരുത്തി. അല്പ സമയം ഇരുന്നതിന് ശേഷം അദ്ദേഹം പ്രസംഗം തുടര്‍ന്നു. തനിക്ക് 83 വയസായെന്നും പക്ഷെ വേഗം മരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് വരെ ജീവനോടെ ഉണ്ടാകുമെന്നും പറഞ്ഞാണ് ഖാര്‍ഗെ പ്രസംഗം അവസാനിപ്പിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment