മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉള്‍പ്പെടെ സുരക്ഷ വര്‍ധിപ്പിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഈ സ്ഥലങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനും പോലീസിന് നിര്‍ദേശം ലഭിച്ചു. മുംബൈയിലെ ഡി.സി.പിമാരോട് അതത് സോണുകളിലെ സുരക്ഷ ക്രമീകരണങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലെ ക്ഷേത്രങ്ങളില്‍ വലിയ ശ്രദ്ധ വേണമെന്നും സംശയാസ്പദമായി എന്തുണ്ടെങ്കിലും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
പ്രശസ്തമായ രണ്ട് അരാധനാലയങ്ങള്‍ ഉള്ള ക്രോഫോര്‍ഡ് മാര്‍ക്കറ്റ് പരിസരത്ത് പോലീസ് കഴിഞ്ഞദിവസം മോക് ഡ്രില്ല് നടത്തിയിരുന്നു. എന്നാലിത് ദുര്‍ഗാപൂജ ഉള്‍പ്പെടെ ഉത്സവകാല ആഘോഷങ്ങളുടെ ഭാ?ഗമായുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമാണെന്നാണ് പോലീസ് അറിയിക്കുന്നത്.
India
News
മുംബൈയില്‍ ഭീകരാക്രമണ ഭീഷണി: ലക്ഷ്യം പ്രശസ്തമായ രണ്ട് അരാധനാലയങ്ങള്‍?; സുരക്ഷ വര്‍ധിപ്പിച്ച് പോലീസ്
Comments
No comments yet. Be the first to comment!
Leave a Comment