Friday, October 9, 2026
Football Sports

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഉസ്മാന്‍ ഡെംബലെയ്ക്ക്; ഐതാന ബോന്‍മാറ്റി വനിതാ താരം

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഉസ്മാന്‍  ഡെംബലെയ്ക്ക്; ഐതാന ബോന്‍മാറ്റി വനിതാ താരം

മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലെക്ക്. വനിതാ ബാലണ്‍ ഡി ഓര്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ബാഴ്‌സലോണയുടെ ഐതാന ബോന്‍മാറ്റിയും സ്വന്തമാക്കി. ബാലണ്‍ ഡി ഓര്‍ നേടാന്‍ ആയില്ലെങ്കിലും മികച്ച യുവ താരത്തിനുള്ള കോപ ട്രോഫി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വന്തമാക്കി ലമീന്‍ യമാലും ചരിത്രമെഴുതി.

പിഎസ്ജിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്‌കാരം.ഡെംബലെയുടെ ആദ്യ ബാലണ്‍ ഡി ഓര്‍  പുരസ്‌കാര നേട്ടമാണിത്. അതേസമയം ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ഡി ഓര്‍ നേടുന്ന വനിതാ താരമെന്ന ചരിത്ര നേട്ടം ബോണ്‍മാത്തി ഇതോടെ കുറിച്ചു.

കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി മിന്നും പ്രകടനമാണ് ഉസ്മാനെ ഡെംബലെ കാഴ്ചവെച്ചത്. പിഎസ്ജിക്കായി 33 ഗോളുകളും 15 അസിസ്റ്റുകളും ഡെംബലെ നേടി. പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായകമായിരുന്നു ഡെംബലെയുടെ പ്രകടനം. ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടുന്നത്. ഇതിന് പുറമേ ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും പിഎസ്ജി സ്വന്തമാക്കിയിരുന്നു.




Related News

Comments

No comments yet. Be the first to comment!

Leave a Comment