Monday, July 27, 2026
India News

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ



ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ പ്രതിപക്ഷ എംപിമാര്‍ ഇന്ന് യോഗം ചേരും. വോട്ടിംഗ് നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ എംപിമാര്‍ക്ക് നേതാക്കള്‍ വിശദീകരണം നല്‍കും. ഇന്ത്യാ സഖ്യത്തിന്റെ എംപിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് രാത്രി അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്.

ഇന്നലെ ഇന്ത്യാ സഖ്യ സ്ഥാനാര്‍ത്ഥി ബി. സുദര്‍ശന്‍ റെഡ്ഡി എംപിമാരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് വീഡിയോ സന്ദേശം പുറത്തിറക്കി. തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യസഭയെ സംവാദത്തിനുള്ള യഥാര്‍ത്ഥ വേദിയാക്കി മാറ്റുമെന്നും പാര്‍ലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍ നിന്ന് മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എന്‍ഡിഎ എംപിമാരും ഇന്ന് യോഗം ചേര്‍ന്നേക്കും. ആകെ 783 എംപിമാരില്‍ എന്‍ഡിഎയ്ക്ക് 422 പേരും പ്രതിപക്ഷത്തിന് 320 പേരുമാണ് നിലവില്‍. ബിജു ജനതാദള്‍, ബിആര്‍എസ് എന്നീ പാര്‍ട്ടികള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment