Wednesday, July 29, 2026
Kerala News

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ എട്ട് മണി മുതല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ എട്ട് മണി മുതല്‍

നിലമ്പൂരില്‍ ആര് വാഴും ആര് വീഴുമെന്ന് ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. രാവിലെ 7:30ന് സ്‌ട്രോങ് റൂം തുറക്കും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. 1403 പോസ്റ്റല്‍വോട്ടുകളാണുള്ളത്. വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റെറിലൂടെ - 163, വീട്ടിലെ വോട്ടിലൂടെ - 1206 സര്‍വീസ് വോട്ട് - 34 എന്നിങ്ങനെയാണിത്. 310 ഭിന്നശേഷിക്കാരുടെയും 896 മുതിര്‍ന്ന പൗരന്മാരുടെയും വോട്ടും ഇതില്‍ ഉള്‍പ്പെടും.

പിന്നാലെ 14 ടേബിളുകളിലായി ഇവിഎം വോട്ടുകളും ഒരേ സമയം എണ്ണിത്തുടങ്ങും. എല്ലാ മുന്നണികളും ഒരുപോലെ പ്രതീക്ഷ വയ്ക്കുന്ന വഴിക്കടവ് പഞ്ചായത്തിലെ വേട്ടുകള്‍. പിന്നാലെ മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെ വിധി അറിയാം. എടക്കരയിലേയും പോത്തുകല്ലിലേയും, ചുങ്കത്തറയിലേയും നഗരസഭയിലേയും വോട്ടുകള്‍ എണ്ണുന്നതോടെ ചിത്രം തെളിയും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. 

കൂടുതല്‍ ബൂത്തുകളും വഴിക്കടവ് പഞ്ചായത്തിലാണ്. തുടര്‍ന്ന് യാഥാക്രമം മുത്തേടം, കരുളായി, എടക്കര പോത്തുകല്ല്, ചുങ്കത്തറ, നിലമ്പൂര്‍ നഗരസഭ, അമരമ്പലം എന്നിവിടങ്ങളിലെ വോട്ടുകളെണ്ണും. പൂര്‍ണ്ണമായി സിസിടിവി നിരീക്ഷണത്തിലാണ് വോട്ടെണ്ണല്‍. സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും വോട്ടെണ്ണല്‍ പ്രക്രിയ നിരീക്ഷിക്കാന്‍ സൗകര്യമുണ്ട്. പൊതുജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമില്ല. ജില്ലാ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം, കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോള്‍ റൂം, മീഡിയ റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.

തികഞ്ഞ ആത്മവിശ്വാസത്തില്‍ മുന്നണികള്‍. പതിനായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്ന് യു.ഡി.എഫ് ക്യാമ്പ്. തികഞ്ഞ വിജയപ്രതീക്ഷ എല്‍ഡിഎഫ് പങ്കുവച്ചിരിക്കുന്നത്. വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് എന്‍ഡിഎ. പി.വി അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകം. 



Related News

Comments

No comments yet. Be the first to comment!

Leave a Comment