Wednesday, July 29, 2026
Kerala News

തനിക്ക് ലഭിക്കേണ്ട 10000 ത്തോളം വോട്ട് സ്വരാജിന് ലഭിച്ചു; ആരോപണവുമായി പിവി അന്‍വര്‍

തനിക്ക് ലഭിക്കേണ്ട 10000 ത്തോളം വോട്ട് സ്വരാജിന് ലഭിച്ചു; ആരോപണവുമായി പിവി അന്‍വര്‍


നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ക്രോസ് വോട്ട് ആരോപണവുമായി പി.വി. അന്‍വര്‍ രംഗത്ത്. ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം തടയാനുള്ള ശ്രമത്തിനായി യുഡിഎഫിലെ ചിലര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം. സ്വരാജിന് വോട്ട് ചെയ്തെന്ന് അദ്ദേഹം ആരോപിക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അന്‍വര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ആരോപണം ഉന്നയിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്


പ്രിയപ്പെട്ട 

വോട്ടര്‍മാരെ,പ്രവര്‍ത്തകരെ

നാളെ 8 മണി മുതല്‍ വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്നത് പോസ്റ്റല്‍ ബാലറ്റ് എണ്ണിയ ഫങ്ങളായിരിക്കും.ആ സമയത്ത് ഉണ്ടാവുന്ന റിസള്‍ട്ടില്‍ ആരും നിരാശരാകരുത്.

നമുക്ക് ലഭിക്കേണ്ടിയിരുന്ന 10000 ത്തോളം വോട്ടുകള്‍ ആര്യാടന്‍ ഷൗകത്ത് വിജയിക്കും എന്ന് ഭയന്ന് യു ഡി എഫില്‍ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ട് എന്നുള്ള കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

എങ്കിലും അതിനെയും മറികടന്ന് നമ്മള്‍ വിജയിക്കും എന്നതാണ് ഇന്ന് നടത്തിയ ഫീല്ഡ് സ്റ്റഡിയില്‍ നിന്നും മനസ്സിലാക്കാനായത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment