Wednesday, July 29, 2026
India News

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി നരേദ്ര മോദി

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം:  ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി നരേദ്ര മോദി

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാനുമായി സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യങ്ങള്‍ ഇരു നേതാക്കളും വിശദമായി ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. നിലവിലെ സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആശങ്ക അറിയിക്കുകയും ചെയ്തു.

സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് മോദി പറഞ്ഞു. സംഘര്‍ഷം തടയുന്നതും മാനുഷിക സഹായങ്ങള്‍ ഉറപ്പാക്കുന്നതും ചര്‍ച്ചയായി. സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നത് ഏറെ സുപ്രധാനമാണെന്ന് മോദി പറഞ്ഞു. ഇന്ത്യ - ഇറാന്‍ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി സ്വാഗതാര്‍ഹമാണെന്നും മോദി വ്യക്തമാക്കി. 

ഇറാനിലെ ദൗത്യം വിജയമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാന്റെ ആണവഭീഷണി ഒഴിവാക്കാനായിരുന്നു ആക്രമണം. ഇറാന്‍ സമാധാനത്തിന് അതിവേഗം സന്നദ്ധമായില്ലെങ്കില്‍ ഭാവി ആക്രമണങ്ങള്‍ ഇതിനേക്കാള്‍ കടുത്തതായിരിക്കും. ഇസ്രായേലിനുള്ള ഭീഷണി ഇല്ലാതാക്കാന്‍ ഒരു ടീമായി പ്രവര്‍ത്തിച്ചു. ബോംബിട്ടശേഷം യുഎസ് യുദ്ധവിമാനങ്ങള്‍ മടങ്ങിയെത്തി. ഇനി സമാധാനത്തിനുള്ള സമയമെന്നും ട്രംപ് വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment