കൊച്ചി: മലയാള സിനിമയിലെ വവിധ താരങ്ങള്‍ക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങള്‍ക്ക് പിറകെ താര സംഘടനയായ അമ്മയുടെ ഓഫീസീന് മുന്നില്‍ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്ന നിലപാടെന്ന് നടന്‍ ജയന്‍ ചേര്‍ത്തല. റീത്ത് നല്‍കിയത് വലിയ പാഠമാണ്. ഇനിയും മുന്നോട്ടുപോയേ മതിയാകൂവെന്ന്, അന്നാണ് മനസ്സിലാക്കിയതെന്നും ജയന്‍ ചേര്‍ത്തല അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു.
സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ പീഡന ആരോപണം ഉയര്‍ന്നപ്പോള്‍ എറണാകുളം ലോ കോളജിലെ വിദ്യാര്‍ത്ഥികളാണ് റീത്തുമായി ഓഫീസിലെത്തിയത്. അച്ഛനില്ലാത്ത അമ്മയ്ക്ക്എന്നാണ് റീത്തില്‍ എഴുതിയിരുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിറകെ ഉയര്‍ന്ന ആരോപണങ്ങളാല്‍ അമ്മയുടെ ഓഫീസിന് തീ കത്തുമ്പോള്‍ പുറത്തേക്ക് ഇറങ്ങിയോടുന്ന അംഗങ്ങളുടെ കാര്‍ട്ടൂണും റീത്തിനൊപ്പം വെച്ചിരുന്നു.
അതേസമയം താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തന്നെ തുടര്‍ന്നേക്കും. മത്സരം ഉണ്ടെങ്കില്‍ ഒരു പദവിയും സ്വീകരിക്കില്ലെന്ന് മോഹന്‍ലാല്‍ നേരത്തെ അഡ്‌ഹോക് കമ്മറ്റിയെ അറിയിച്ചിരുന്നു.13 വര്‍ഷത്തിന് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ യോഗത്തിന് എത്തിയതും ശ്രദ്ധേയമായി.
Comments
No comments yet. Be the first to comment!
Leave a Comment