Wednesday, July 29, 2026
India News

അഹമ്മദാബാദ് വിമാനാപകടം: തിരിച്ചറിയാനാകാത്ത എട്ടുപേരെ കണ്ടെത്താന്‍ രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കും

അഹമ്മദാബാദ് വിമാനാപകടം: തിരിച്ചറിയാനാകാത്ത എട്ടുപേരെ കണ്ടെത്താന്‍ രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കും



അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരില്‍ ഡിഎന്‍എ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത എട്ടുപേര്‍ക്കായി രണ്ടാമതും ഡിഎന്‍എ സാമ്പിളുകള്‍ ആവശ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ കിട്ടിയ സാമ്പിളുകള്‍ മാച്ച് ചെയ്യാത്തതിനെ തുടര്‍ന്നാണ് തീരുമാനം. അതിനാല്‍ മറ്റൊരു ബന്ധുവിന്റെ ഡിഎന്‍എ സാമ്പിളും സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡിഎന്‍എ സ്ഥിരീകരണം ലഭിക്കാതെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ടാംഘട്ട പരിശോധനയിലൂടെ കൂടുതല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 

ഇതുവരെ 247 പേര്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇവരില്‍ 238 പേര്‍ വിമാനം യാത്ര ചെയ്തവരാണ്, 9 പേര്‍ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നവരാണ്. തിരിച്ചറിയപ്പെട്ട 232 മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

വിമാനാപകടം നടന്നിട്ട് പത്തു ദിവസം കഴിഞ്ഞിട്ടും ദുരന്തത്തിന്റെ യഥാര്‍ഥ കാരണം പുറത്തുവന്നിട്ടില്ല. പൈലറ്റുമാരുടെ ഭാഗത്ത് നിന്നുള്ള പിഴവിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ധന മലിനീകരണ സാധ്യത ഉള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം.


Related News

Comments

No comments yet. Be the first to comment!

Leave a Comment