Wednesday, July 29, 2026
Kerala News

നിലമ്പൂരിലെ ജനങ്ങള്‍ പിണറായിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടാകും: പിവി അന്‍വര്‍

നിലമ്പൂരിലെ ജനങ്ങള്‍ പിണറായിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടാകും: പിവി അന്‍വര്‍


നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ വിശകലനമായിരുന്നുവെന്നും ജനങ്ങള്‍ പിറണറായിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടാകുമെന്നും പിവി അന്‍വര്‍. താന്‍ തോറ്റാല്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കണമെന്ന് പറഞ്ഞത് യുഡിഎഫിനോട് സോഫ്റ്റ് കോര്‍ണര്‍ കൊണ്ടല്ല എന്നും അദ്ദേഹം വ്യക്തമാക്കി. 

യുഡിഎഫില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും എ.പി. അനില്‍കുമാറുമാണ് എന്ന് അന്‍വര്‍ ആരോപിച്ചു. ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിക്കാനായി അനില്‍കുമാര്‍ രഹസ്യ നീക്കങ്ങള്‍ നടത്തി എന്നും അന്‍വര്‍ പറഞ്ഞു.

സതീശനുമായി തനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം എടുക്കേണ്ട നിലപാടല്ല എടുത്തത്. എന്നാല്‍ അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച പല ഘടകങ്ങളും ഉണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment