Wednesday, July 29, 2026
Kerala News

സ്‌കൂള്‍ പരിസരങ്ങളിലെ ഭക്ഷണവില്‍പന കടകളില്‍ പരിശോധന കര്‍ശനമാക്കി

 സ്‌കൂള്‍ പരിസരങ്ങളിലെ ഭക്ഷണവില്‍പന കടകളില്‍ പരിശോധന കര്‍ശനമാക്കി



തിരുവനന്തപുരം:സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നടപടികളുമായി രംഗത്ത്. ഇതിന്റെ ഭാഗമായി ജൂണ്‍ 18, 19 തിയ്യതികളില്‍ സംസ്ഥാന വ്യാപകമായി സ്‌കൂള്‍ പരിസരങ്ങളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 

സംസ്ഥനത്താകെ  1502 സ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ ഏഴ് കടകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

227 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. 98 കടകളില്‍ നിന്ന് പിഴ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 

കുട്ടികളെ ലക്ഷ്യമിട്ട് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. മിഠായികള്‍, ഐസ്‌ക്രീമുകള്‍, ശീതളപാനീയങ്ങള്‍, ബിസ്‌ക്കറ്റുകള്‍, ചോക്ലേറ്റുകള്‍, സിപ്-അപ് ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമായത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment