തൃശൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാട്ടില്‍ നിന്നും പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള കാടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന സമയത്താണ് കുട്ടി പുലിയുടെ ആക്രമണത്തിന് ഇരയായത്. അതിനുശേഷം നടന്ന വ്യാപകമായ തിരച്ചിലിലാണ് ഇന്ന് രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുലി ആക്രമിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് പോയതായിരിക്കാമെന്ന് വനം വകുപ്പ് അധികൃതരുടെ നിഗമനം.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള പ്രവാസികള്‍യായ മനോജ് ഗുപ്തയും മോനിക്ക ദേവിയും ദമ്പതികളുടെ മകളാണ് മരണപ്പെട്ടത്.
Comments
No comments yet. Be the first to comment!
Leave a Comment