തിരുവനന്തപുരം: ഗവര്‍ണറുടെ അധികാരങ്ങളെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സ്വാഗതാര്‍ഹമാണെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. രാജ്ഭവനില്‍ എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറാണ്. ക്ലിഫ് ഹൗസില്‍ എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. നിയമസഭയില്‍ എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഗവര്‍ണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കുന്നതിന് മുന്‍പ് വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ പഠിക്കേണ്ടതാണ് എന്നാണ് ഈ വിഷയത്തില്‍ പ്രതികരിക്കവെ ബി.ജെ.പി. നേതാവ് എം.ടി. രമേശ് പറഞ്ഞത്.
അതേസമയം, ഭാരതാംബയുടെ ചിത്രത്തെ ചൊല്ലിയുള്ള പ്രശ്‌നത്തില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. രാജ്ഭവനിലെ നടപടികള്‍ ചോദ്യംചെയ്യാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചതിന് ശേഷം തീരുമാനം എടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment