Wednesday, July 29, 2026
Kerala News

ഭാരതാംബ വിവാദം: രാജ്ഭവന്‍ വിട്ടുവീഴ്ചയ്ക്കില്ല, മന്ത്രിമാരുടെ നിലപാടിലുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും

 ഭാരതാംബ  വിവാദം: രാജ്ഭവന്‍ വിട്ടുവീഴ്ചയ്ക്കില്ല, മന്ത്രിമാരുടെ നിലപാടിലുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും


തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തില്‍ രാജ്ഭവന്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങില്ല.  മന്ത്രി വി ശിവന്‍കുട്ടി രാജ്ഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് അതൃപ്തി അറിയിക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഒരുങ്ങുകയാണ്. അടുത്ത തവണ ഇരുവരും നേരില്‍ കാണുമ്പോഴാണ് അതൃപ്തി അറിയിക്കുക.

രാജ്ഭവനില്‍ നടക്കുന്ന ചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരിക്കും എന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയായാലും മാറ്റം ഉണ്ടാകില്ല. അതിനാല്‍ ചടങ്ങുകള്‍ രാജ്ഭവനില്‍ നടത്തണോ വേണ്ടയോ എന്നത് സര്‍ക്കാരാണ്‌ തീരുമാനിക്കേണ്ടത് എന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. 

അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കില്ല എന്നും വ്യക്തമാക്കി. 


Related News

Comments

No comments yet. Be the first to comment!

Leave a Comment