Wednesday, July 29, 2026
Kerala News

വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ നാല് വയസ്സുകാരിക്കായി തിരച്ചില്‍ തുടരുന്നു

വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ നാല് വയസ്സുകാരിക്കായി തിരച്ചില്‍ തുടരുന്നു

വാല്‍പ്പാറയിലെ പച്ചമല എസ്റ്റേറ്റില്‍ നിന്ന് പുലി കടിച്ചുകൊണ്ടുപോയ നാല് വയസ്സുകാരിക്കായി തിരച്ചില്‍ തുടരുന്നു. ജാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി കടിച്ചെടുത്തുകൊണ്ടുപോയത്. പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചു.

ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെയാണ് പുലി പിടിച്ചത്. തോട്ടം തൊഴിലാളികള്‍ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞു. ഇതിന് മുന്‍പും പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണിത്. പ്രതികൂല കാലാവസ്ഥയും ഇന്നലെ തിരച്ചില്‍ ദുഷ്‌കരമാക്കി. ഇന്ന് രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചു.






Related News

Comments

No comments yet. Be the first to comment!

Leave a Comment