പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന യോഗാ സംഗമ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്നും തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും പ്രധാനമത്രി ചൂണ്ടിക്കാട്ടി.
ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാന്‍ എന്നതില്‍ നിന്ന് നമ്മള്‍ എന്ന ഭാവവും ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച രീതിയില്‍ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ 10 ലക്ഷത്തില്‍ അധികം സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും.ഡല്‍ഹിയില്‍ റെഡ് ഫോര്‍ട്ട്, കുത്തബ് മിനാര്‍, കര്‍ത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളില്‍ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികള്‍ നടക്കും.
കൊച്ചി ബോള്‍ഗാട്ടിയില്‍ കേന്ദ്ര ടൂറിസം വകുപ്പിന്റെ യോഗ പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെത്തി. യോഗാദിനാചരണം സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
Comments
No comments yet. Be the first to comment!
Leave a Comment