Wednesday, July 29, 2026
India News

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ 3 പ്രത്യേക വിമാനങ്ങള്‍

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ 3 പ്രത്യേക വിമാനങ്ങള്‍

പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാന്‍ 3 പ്രത്യേക വിമാനങ്ങള്‍. ഇറാന്റെ 3 വിമാനത്തില്‍ ആണ് മഷ്ഹാദില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത്. മഹാന്‍ എയര്‍ലൈന്‍ ഈ ദൗത്യത്തിന്റെ ഭാഗം ആകും. ആദ്യ വിമാനം ഇന്ന് രാത്രി 11:15 ഡല്‍ഹിയില്‍ എത്തും. ബാക്കി രണ്ട് വിമാനങ്ങള്‍ നാളെ രാവിലെയോടെയും വൈകിട്ടോടെയുമായി എത്തും. 

ഇന്ത്യക്ക് മാത്രമായിട്ടാണ് ഇറാന്‍ വ്യോമപാത തുറന്നു തന്നിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരികെ എത്തിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയിലെ ഇറാന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മുഹമ്മദ് ജവാദ് ഹൊസൈനി ആണ് ഇക്കാര്യം അറിയിച്ചത്. 

ഇറാന്റെ ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം തുടരുകയാണ് ഇസ്രയേല്‍. ടെഹ്‌റാനിലെ ആണവ ഗവേഷണ കേന്ദ്രവും, ഇസ്ഫാഹിനിലെ മിസൈല്‍ റഡാര്‍ സിസ്റ്റവും ഇസ്രയേല്‍ വ്യോമസേന തകര്‍ത്തു. ഇറാനിലേക്ക് മിസൈല്‍ തൊടുക്കുന്ന ലോഞ്ച് പാടുകളും തകര്‍ത്തതായിട്ടാണ് ഇസ്രയേല്‍ വ്യോമസേനയുടെ അവകാശവാദം. അറുപതിലധികം യുദ്ധവിമാനങ്ങള്‍ പങ്കെടുത്ത ആക്രമണം കൃത്യമായ ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment