Friday, July 10, 2026
Health Others

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ആക്ടീവ് കേസുകള്‍ 6836 ആയി

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ആക്ടീവ് കേസുകള്‍ 6836 ആയി


രാജ്യത്ത് കോവിഡ്-19 കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. ആക്ടീവ് കേസുകളുടെ എണ്ണം 6836 ആയി താഴ്ന്നതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 428 കേസുകളാണ് കുറഞ്ഞിരിക്കുന്നത്. ഒരു മരണമാണ് രേഖപ്പെടുത്തപ്പെട്ടത്. അത്  മഹാരാഷ്ട്രയിലാണ്. 

കേരളത്തിലും കോവിഡ് വ്യാപനം കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു ദിവസത്തിനുള്ളില്‍ 261 ആക്ടീവ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ രാജ്യത്തെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 14,772 ആയി. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ കേരളത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആക്ടീവ് കേസുകളുടെ എണ്ണം കുറവാണെന്നത് ആശ്വാസകരമാണ്.

അതേസമയം, LF.7, XFG, JN.1, NB.1.8.1 എന്നീ പുതിയ ഉപവകഭേദങ്ങളാണ് സമീപകാലത്ത് കേസുകള്‍ വര്‍ധിപ്പിച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതെല്ലാം പരിഗണിച്ചാല്‍, നിലവില്‍ കേസുകള്‍ കുറഞ്ഞത് താത്കാലികമാകാനുള്ള സാധ്യതയും ഉണ്ട്. ജനങ്ങള്‍ മുന്‍കരുതലുകളുമായി ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ് എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 


Related News

Comments

No comments yet. Be the first to comment!

Leave a Comment