Thursday, July 30, 2026
Kerala News

പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വേടനെതിരെ പരാതി

പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വേടനെതിരെ പരാതി



പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടിലൂടെ അധിക്ഷേപിച്ച റാപ്പര്‍ വേടനെതിരെ പരാതി. എന്‍ഐഎയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതിയുമായി മുന്നോട്ടുവന്നത്. ഇന്നലെയാണ് മിനി പരാതി അയച്ചത്. 

അഞ്ച് വര്‍ഷം മുമ്പ് റാപ്പര്‍ വേടന്‍ പാടിയ ഒരു ഗാനത്തിലെ വരികളാണ് പരാതിക്ക് ആധാരമായത്. രാജ്യത്തെ ഭരിക്കുന്ന വ്യക്തിയെ കപട ദേശീയവാദിയെന്ന് ചിത്രീകരിക്കുന്ന വരികളാണ് ഗാനത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാണ് പരാതിയിലുളള ആവശ്യം.

നേരത്തെ വേടനെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറും രംഗത്ത് എത്തിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് റാപ്പ് സംഗീതവുമായി എന്താണ് ബന്ധമെന്നാണ് ശശികല ടീച്ചര്‍ ചോദിച്ചത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment