Thursday, July 30, 2026
International News

ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതി നിരസിച്ച് യുഎസ്; നഷ്ടം കോടികള്‍

ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതി നിരസിച്ച് യുഎസ്; നഷ്ടം കോടികള്‍

മുംബൈ : ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത മാമ്പഴം തടഞ്ഞു. ഇന്ത്യയുടെ 15 ഷിപ്‌മെന്റുകളാണ് തടഞ്ഞത്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ വിമാനത്താവളങ്ങളില്‍ മാമ്പഴ ലോഡുകള്‍ തടഞ്ഞത്. ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ, അറ്റ്‌ലാന്റ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്. ഏകദേശം 5 ലക്ഷം ഡോളറിന്റെ (4.25 കോടി രൂപ) നഷ്ടമാണ് കയറ്റുമതിക്കാര്‍ നേരിടുന്നത്.

ഡോക്യുമെന്റേഷന്‍ ക്രമക്കേടുകളെ തുടര്‍ന്നാണ് നിരസിച്ചത്. മാമ്പഴം തിരിച്ചുകൊണ്ടു പോകുകയോ നശിപ്പിക്കുകയോ ചെയ്യാനാണ് കയറ്റുമതി ഏജന്‍സിയോട് യുഎസ് അധികൃതരുടെ നിര്‍ദേശം. ചരക്കുകൂലിയടക്കം നല്‍കി ഇന്ത്യയിലേക്ക് ഇവ തിരികെ കൊണ്ടുപോകുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനാല്‍ മാമ്പഴങ്ങള്‍ നശിപ്പിക്കാനാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തവര്‍ ആലോചിക്കുന്നത്.

ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി വിപണിയാണ് യുഎസ്. നവി മുംബൈയില്‍ മേയ് 8, 9 തീയതികളില്‍ ഇറേഡിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമായിരുന്നു യുഎസിലേക്കുള്ള മാമ്പഴക്കയറ്റുമതി. കീടങ്ങളെ തടയുന്നതിന് പ്രത്യേക ഡോസിലുള്ള റേഡിയേഷന്‍ നടത്തുന്ന പ്രക്രിയയാണ് ഇറേഡിയേഷന്‍. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറിലെ ഒരു ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാണ് ഇറേഡിയേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും എന്നാല്‍ ഇറേഡിയേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട രേഖകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ലോഡുകള്‍ തടഞ്ഞതെന്നാണ് കയറ്റുമതിക്കാര്‍ വെളിപ്പെടുത്തിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment