Thursday, July 30, 2026
International News

വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ പാക്കിസ്ഥാനും

വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ പാക്കിസ്ഥാനും

വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ പാക്കിസ്ഥാനും ഒരുങ്ങുന്നു.  മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അയക്കാനാണ് പാക്കിസ്ഥാന്‍ ഒരുങ്ങുന്നത്. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഇക്കാര്യം അറിയിച്ചതായി ബിലാവല്‍ ഭൂട്ടോ എക്‌സില്‍ കുറിച്ചു. 

അന്താരാഷ്ട്രവേദിയില്‍ പാക്കിസ്ഥാന്റെ സമാധാന ദൗത്യത്തിന്റെ ഭാഗമാകാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. പ്രതിസന്ധിഘട്ടത്തില്‍ ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി ഹിന റബ്ബാനി ഖാര്‍, മുന്‍ പ്രതിരോധ മന്ത്രി ഖുറം ദസ്ത്ഗിര്‍ ഖാന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനി എന്നിവരും സംഘത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ചയാണ് ഇത്തരമൊരു കാമ്പയിനിന് തുടക്കം കുറിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ നിലപാട് വിശദീകരിക്കാന്‍ പ്രത്യേക സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ തീരുമാനം. 





Related News

Comments

No comments yet. Be the first to comment!

Leave a Comment