Thursday, July 30, 2026
International News

പാക് സൈന്യത്തിന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

പാക് സൈന്യത്തിന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു




അബദ്ധവശാല്‍ അതിര്‍ത്തി കടന്ന് പാക്‌സിതാന്റെ പിടിയിലായ ജവാന്‍ പൂര്‍ണം ഷായെ മോചിപ്പിച്ചു. അട്ടാരി അതിര്‍ത്തി വഴിയാണ് പാകിസ്താന്‍ ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് തിരികെ കൈമാറിയത്. അതിര്‍ത്തി ലംഘിച്ചതെന്നാരോപിച്ച് പാക് റേഞ്ചേഴ്സ് ജവാനെ കസ്റ്റഡിയിലെടുത്തിരുന്ന ജവാനെ തിരികെ ലഭിക്കാന്‍ ഇന്ത്യ നേരത്തെ തന്നെ നടപടികള്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മര്‍ദത്തെ തുടര്‍ന്നാണ് പാകിസ്താന്‍ ജവാനെ വിട്ടയക്കാന്‍ തയ്യാറായത്.

പഗല്‍ഗാം ഭീകരാക്രമണത്തിന്  തൊട്ടുപിന്നാലെയാണ് ബിഎസ്എഫ് ജവാന്‍ പൂര്‍ണം ഷാ പാക് റേഞ്ചേഴ്‌സിന്റെ പിടിയിലാകുന്നത്. പഞ്ചാബിലെ ഫിറോസ്പൂരില്‍ കിസാന്‍ ഗാര്‍ഡ് ഡ്യൂട്ടിയിലിരിക്കെ അബദ്ധവശാല്‍ അതിര്‍ത്തി കടന്നതോടെയാണ് പാക് റേഞ്ചേഴ്‌സ് ഷായെ പിടികൂടിയത്. തുടര്‍ന്ന്, അദ്ദേഹത്തെ ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഷായുടെ ഫോട്ടാേകളും പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. 

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള കൃഷിയിടത്തിന് അടുത്ത് ഡ്യൂട്ടിയിലിരിക്കെ പിടിയിലായത്. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിളിനായിരുന്നു പൂര്‍ണം ഷാ.


Related News

Comments

No comments yet. Be the first to comment!

Leave a Comment