കശ്മീര്‍ പ്രശ്നപരിഹാരത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ ചരിത്രപരമായ തീരുമാനത്തിലെത്തുന്നതിന് സഹായിക്കാനായത് അഭിമാനകരമാണെന്നും, ആക്രമണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഇരുരാഷ്ട്രങ്ങളുടെയും നേതാക്കളെ അഭിനന്ദിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
മനോധൈര്യത്തോടെയും വിവേകത്തോടെയും തീരുമാനമെടുത്ത ഇന്ത്യയും പാകിസ്ഥാനും അഭിമാനയോഗ്യമായ നേതൃതമാണ് കാഴ്ചവെച്ചത്. ഈ സംഘര്‍ഷം അവസാനിപ്പിക്കാത്തിരുന്നെങ്കില്‍ ദശലക്ഷക്കണക്കിന് നിരപരാധികളായ ആളുകളുടെ ജീവന്‍ അപകടത്തിലാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രപരമായ ഈ തീരുമാനം കൈകൊള്ളുന്നതിലേക്ക് ഇന്ത്യയും പാകിസ്താനും എത്താന്‍ സഹായിക്കാനായതില്‍ അമേരിക്ക അഭിമാനിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാരം വലിയ തോതില്‍ വര്‍ധിപ്പിക്കും.
കശ്മീര്‍ വിഷയത്തിന് ഒരു പരിഹാരമുണ്ടാകാനായി ഇരുരാഷ്ട്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്രൂത്ത് സോഷ്യല്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വഴി ട്രംപ് അറിയിച്ചു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃപരമായ ശ്രമങ്ങള്‍ക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും യുഎസ് പ്രസിഡന്റ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment