മദ്രസ വിദ്യാര്‍ത്ഥികളെ പോലും യുദ്ധത്തിന് ആവശ്യമെങ്കില്‍ ഉപയോഗിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിരയാണെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പാകിസ്താന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.
മദ്രസകളെയും അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും കുറിച്ച് പറഞ്ഞാല്‍, അവര്‍ ഞങ്ങളുടെ പ്രതിരോധത്തിന്റെ രണ്ടാം നിരയാണെന്ന കാര്യത്തില്‍ സംശയമില്ല. വേണ്ട സമയത്ത് അവരെയെല്ലാം 100 ശതമാനം ഉപയോഗിക്കും എന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്. ഈ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
ഇന്ത്യക്കെതിരേയും ഖ്വാജ ആസിഫ് വ്യാജ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. സിഎന്‍എന്‍യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ വെടിവെച്ചു എന്ന അവകാശവാദമാണ് ഉന്നയിച്ചത്. എന്നാല്‍ ഖ്വാജ ആസിഫിന് കൃത്യമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. സോഷ്യല്‍ മീഡിയയിലെ വിവരങ്ങളാണ് ഈ അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനം എന്നാണ് ആസിഫ് പറഞ്ഞത്.
Comments
No comments yet. Be the first to comment!
Leave a Comment