ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാകിസ്താനുമായി സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ. പാക് കരസേന മേധാവി അസിം മുനീറുമായാണ് മാര്‍കോ റൂബിയോ സംസാരിച്ചത്. ഇരുരാജ്യങ്ങളും സംഘര്‍ഷം ഒഴിവാക്കണമെന്നും ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തയ്യാറാണെന്നും മാര്‍കോ റൂബിയോ അറിയിച്ചു.
അതേസമയം നാഷണല്‍ കമാന്‍ഡ് അതോറിട്ടി യോഗം പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വിളിച്ചു. രാജ്യത്തിന്റെ ആണവായുധവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ദേശീയ സുരക്ഷാ തീരുമാനങ്ങളും എടുക്കുന്ന രാജ്യത്തെ ഉന്നത സിവിലിയന്‍, സൈനിക സമിതിയുടെ യോഗം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ചതായി പാകിസ്താന്‍ സൈന്യം അറിയിച്ചു. ഇന്ത്യക്കെതിരായ ഓപ്പറേഷന് ബുര്യാന്‍ ഉള്‍ മറൂസ് എന്ന് പേരിട്ട പാകിസ്താന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അവകാശവാദം ഉന്നയിച്ചു.
അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ രാജ്യതലസ്ഥാനത്തും തിരക്കിട്ട നീക്കങ്ങള്‍. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. പൂഞ്ചിലെയും , രജൌറിയിലെയും ജനവാസ കേന്ദ്രങ്ങളില്‍ അടക്കം പാകിസ്താന്റെ ഷെല്ലാക്രമണം തുടരുകയാണ്. രജൗരിയിലെ പാക് ഷെല്ലിങില്‍ അഡീഷണല്‍ ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷണര്‍ രാജ് കുമാര്‍ താപ്പ കൊല്ലപ്പെട്ടു. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാകിസ്താന്റെ ബാലിസ്റ്റിക് മിസൈലുകളും, ശ്രീനഗറില്‍ മൂന്ന് പാക് പോര്‍വിമാനങ്ങളും ഇന്ത്യ തകര്‍ത്തു .
Comments
No comments yet. Be the first to comment!
Leave a Comment