Thursday, July 30, 2026
Kerala News

ധീരമായ നേതൃത്വം, കെപിസിസി പ്രസിഡന്റായി തുടരണം; കെ.സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍

ധീരമായ നേതൃത്വം, കെപിസിസി പ്രസിഡന്റായി തുടരണം; കെ.സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍

കെപിസിസി പ്രസിഡന്റായി സുധാകരന്‍ തുടരണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ധീരമായ നേതൃത്വം, സേവ് കോണ്‍ഗ്രസ് തുടങ്ങിയ മുദ്രാവാക്യങ്ങളോട് കൂടിയ ഫ്ളക്‌സ് ബോര്‍ഡുകള്‍ തൊടുപുഴയിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തും മൂവാറ്റുപുഴ ടൗണ്‍ മേഖലകളിലുമാണ് പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ പലയിടങ്ങളും ഫ്ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

കാസര്‍കോട് ഡിസിസി ഓഫീസിന് മുന്നിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റായി സുധാകരന്‍ തുടരട്ടെ എന്ന് ഫ്‌ലക്‌സില്‍ പറയുന്നു. യുദ്ധം ജയിച്ചു മുന്നേറുമ്പോള്‍ സൈന്യാധിപനെ പിന്‍വലിക്കുന്നത് എതിര്‍പക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനു തുല്യമാണെന്നും ഫ്‌ളക്‌സിലുണ്ട്.സേവ് കോണ്‍ഗ്രസ് കാസര്‍കോട് എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. കണ്ണൂര്‍ പയ്യന്നൂരിലും സുധാകരനെ അനുകൂലിച്ചു പോസ്റ്ററുകള്‍ പതിച്ചു. ജനനായകന്‍ കെഎസ് തുടരണം എന്നാണ് പോസ്റ്ററില്‍ ഉള്ളത്. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ ഉള്ളത്.

അതിനിടെ കെപിസിസി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ ഹൈക്കമാന്റ് നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും, എന്നാല്‍ മാറ്റം അനിവാര്യമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഹൈക്കമാന്റ് നേതാക്കളെ അറിയിച്ചു. കെ സുധാകരന്‍ മാറ്റത്തെ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രഖ്യാപനം വൈകില്ലെന്നാണ് പ്രമുഖ നേതാക്കള്‍ക്ക് ലഭിച്ച വിവരം.


Related News

Comments

No comments yet. Be the first to comment!

Leave a Comment