Thursday, July 30, 2026
Kerala News

കണ്ണൂര്‍ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ്: സുധീര്‍ തോമസ് പിടിയില്‍

കണ്ണൂര്‍ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ്: സുധീര്‍ തോമസ് പിടിയില്‍

കണ്ണൂര്‍ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സുധീര്‍ തോമസ് പിടിയില്‍. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് സുധീര്‍ തോമസ് പിടിയിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന സുധീറിനെ മൈസൂരുവില്‍ നിന്നാണ് പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ പിടികൂടിയത്. 

തട്ടിപ്പ് നടത്തിയ കോണ്‍ഗ്രസ് കച്ചേരിക്കടവ് വാര്‍ഡ് പ്രസിഡന്റ് സുനീഷ് തോമസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീര്‍ തോമസും ചേര്‍ന്ന് പ്ലാന്‍ ചെയ്ത് സ്വര്‍ണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബാങ്ക് ലോക്കറില്‍ നിന്ന് മാറ്റിയതില്‍ 50 ശതമാനത്തിലേറെ സ്വര്‍ണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീര്‍ തോമസിന്റെ ഭാര്യയുടെ പേരില്‍ ബാങ്കില്‍ പണയം വെച്ചിരുന്ന സ്വര്‍ണവും കവര്‍ന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. 

ഏപ്രില്‍ 29 നും മെയ് 2 നും ഇടയില്‍ കവര്‍ച്ച നടന്നെന്നാണ് കണ്ടെത്തല്‍. സ്‌ട്രോങ്ങ് റൂമില്‍ 18 കവറുകളിലായി സൂക്ഷിച്ച സ്വര്‍ണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. അതേസമയം ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്‌പെന്‍ഡ് ചെയ്തു. യുഡിഎഫ് നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഐഎം പിടിച്ചെടുത്തത്.



Related News

Comments

No comments yet. Be the first to comment!

Leave a Comment