കെപിസിസി അധ്യക്ഷ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയില്‍ പ്രവര്‍ത്തകര്‍. അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ ഹൈക്കമാന്റെ കൈക്കൊള്ളും എന്നാണ് സൂചന. കെ സുധാകരനെ മാറ്റി പുതിയ ഒരാള്‍ ഈ പദവിയിലേക്ക് എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പലരും.
എന്നാല്‍ അധ്യക്ഷ സ്ഥാനത്തു നിന്നും മാറില്ലെന്ന കടുത്ത തീരുമാനത്തില്‍ തന്നെയാണ് സുധാകരന്‍. ഇത് കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. അനോരോഗ്യം പറഞ്ഞ് കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പ് തന്നെ മൂലക്കിരുത്താന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് സുധാകരന്‍ പറയുന്നത്.
ഹൈക്കമാന്‍ഡ് തന്നെ ആസ്ഥാനത്തുനിന്നും മാറ്റില്ലെന്ന് പൂര്‍ണ വിശ്വാസം ഉള്ളതായി കെ സുധാകരന്‍ പറയുന്നുണ്ട്. സുധാകരന് പകരം ആന്റോ ആന്റണി എംപി, സജി ജോസഫ് എംഎല്‍എ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന കേള്‍ക്കുന്നത്. എന്നാല്‍ ഇവരില്‍ ഒരാളെ ആസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്നാണ് സൂചന.
കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറണം എന്ന തരത്തിലുള്ള ഒരു സൂചനയും ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്ന് സുധാകരന്‍ പറയുന്നു. ഇതുകൂടാതെ തന്നെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് ആന്റോ ആന്റണിയും പറയുന്നു
Comments
No comments yet. Be the first to comment!
Leave a Comment