Thursday, July 30, 2026
Kerala News

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ ഒരാള്‍ക്ക് പരുക്ക്

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ ഒരാള്‍ക്ക് പരുക്ക്

തൃശൂര്‍: തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരുക്കേറ്റു. വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയില്‍ വീഴുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല. വൈകീട്ട് ഏഴുമണിയോടെയാണ് തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ ആരംഭിച്ചത്.


തിരുവമ്പാടിയാണ് ആദ്യം സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തിയത്. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. തുടര്‍ന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും നടക്കും. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ വെടിക്കെട്ടിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള ചമയ പ്രദര്‍ശനങ്ങളും ഇന്ന് ആരംഭിക്കും. തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും ആണ് നടക്കുക. വൈവിധ്യങ്ങളും സസ്‌പെന്‍സുകളും സമാസമം ചേരുന്നവയാണ് തൃശൂര്‍ പൂരത്തിന്റെ ഓരോ സാമ്പിള്‍ വെടിക്കെട്ടുകളും. ഇത്തവണയും അവയ്ക്ക് മാറ്റമുണ്ടാവില്ല. 




Related News

Comments

No comments yet. Be the first to comment!

Leave a Comment