Thursday, July 30, 2026
International News

പൗരന്മാരെ തിരികെ സ്വീകരിച്ച് പാക്കിസ്ഥാന്‍; വാഗാ അതിര്‍ത്തി തുറന്നു

പൗരന്മാരെ തിരികെ സ്വീകരിച്ച് പാക്കിസ്ഥാന്‍; വാഗാ അതിര്‍ത്തി തുറന്നു

അട്ടാരി- വാഗാ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്ന പൗരന്മാരെ സ്വീകരിച്ച് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ അതിര്‍ത്തി തുറക്കാത്തതിനെ തുടര്‍ന്ന്  ഇന്നലെ മുതല്‍ നിരവധി പേരാണ് അതിര്‍ത്തിയില്‍ കുടുങ്ങി കിടന്നത്. വലിയ പ്രതിഷേധങ്ങള്‍ അതിര്‍ത്തി തുറക്കാത്തതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. 

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഹ്രസ്വകാല വിസയിലുള്ള എല്ലാ പാക്കിസ്ഥാന്‍ പൗരന്മാരും രാജ്യം വിടണമെന്ന് ഇന്ത്യ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് അതിര്‍ത്തിയില്‍ എത്തിയവരെയാണ് യാതൊരു വിശദീകരണവും നല്‍കാതെ പാക്കിസ്ഥാന്‍ തടഞ്ഞത്. 

അതേസമയം എട്ടാം ദിനവും നിയന്ത്രണ രേഖക്ക് സമീപം വീണ്ടും പാക് പോസ്റ്റുകളില്‍ നിന്ന് വെടിവെപ്പ് ഉണ്ടായി.കുപ്വാര , ബാരമുള്ള , പൂഞ്ച് , അഖ്‌നൂര്‍ സെക്ടറുകളില്‍ ആണ് വെടിവെപ്പ് ഉണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് സൈനിക മേധാവി അതിര്‍ത്തി മേഖലയിലേക്ക് എത്തുകയും പാക്കിസ്ഥാന്റെ  സൈനികാഭ്യാസം നിരീക്ഷിക്കുകയും ചെയ്തു. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യയെ വെല്ലുവിളിക്കുകയും ചെയ്തു. ലാഹോറിനും ഇസ്ലാമാബാദിനും പിന്നാലെ കൂടുതല്‍ നഗരങ്ങളില്‍ നോ ഫ്‌ലൈ സോന്‍ പ്രഖ്യാപിച്ചു. ഡ്രോണുകളടക്കം വെടിവെച്ചിടുമെന്ന് മുന്നറിയിപ്പുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment