അറബിക്കടലില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും നാവിക സേനകള്‍ മുഖാമുഖം. ഇരു സേനകള്‍ അടുത്തെന്ന് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ഗുജറാത്ത് തീരത്തിന് 85 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ നാവികസേനയുടെ നേവല്‍ ഫയറിംഗ്. പാക് നാവിക സേനയും ആഭ്യാസങ്ങള്‍ നടത്തി.
കഴിഞ്ഞ ദിവസം നാവികസേനയാണ് പടക്കപ്പലുകളുടെ ചിത്രം പുറത്ത് വിട്ടത്. ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വലുതുമല്ല എന്ന കുറിപ്പോടെയാണ് പടക്കപ്പലുകളുടെ ചിത്രം നാവികസേന എക്സില്‍ പങ്കുവച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതിന് പിന്നാലെയായിരുന്നു കുറിപ്പ്.
അതേസമയം പാക്കിസ്ഥാനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നല്‍കികൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്റെ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കു മുകളില്‍ പറക്കാനുള്ള അനുമതി റദ്ദാക്കി. പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.
Comments
No comments yet. Be the first to comment!
Leave a Comment