പാക്കിസ്ഥാനില്‍ നിന്നുളള രണ്ട് ഭീകരരാണ് പഹല്‍ഗാം ഭീകരാക്രമണിത്തിന് പിന്നില്ലെന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീര്‍ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവര്‍ രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്. ഇരുവര്‍ക്കും ഒപ്പം കശ്മീര്‍ സ്വദേശിയായ ആദില്‍ ഹുസൈന്‍ തോക്കറും ഭീകര ആക്രമണത്തില്‍ പങ്കെടുത്തതായി ജമ്മു കശ്മീര്‍ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞു.
പാകിസ്ഥാന്റെ പങ്ക് വിവിധ രാജ്യങ്ങളോട് ഇന്ത്യ വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വിശദീകരിച്ചത്. യുഎസ്, യുകെ, റഷ്യ എന്നിവയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡര്‍മാരാണ് ഇന്ത്യ ക്ഷണിച്ചത് പ്രകാരം വിദേശകാര്യമന്ത്രാലയത്തില്‍ എത്തിയത്.
അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കൈകൊണ്ട നടപടികള്‍ക്കെതിരെ പാകിസ്ഥാനും തിരിച്ചടി പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകള്‍ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗ അതിര്‍ത്തി അടയ്ക്കും, ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ മരവിപ്പിച്ചു, ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിര്‍ത്തലാക്കിയെന്നും പാക്കിസ്ഥാന്‍ അറിയിച്ചു
Comments
No comments yet. Be the first to comment!
Leave a Comment