Friday, July 31, 2026
India News

പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പക്കല്‍ തെളിവില്ല, ഇന്ത്യയുടേത് പക്വതയില്ലാത്ത പ്രതികരണം: പാക് ഉപപ്രധാനമന്ത്രി

പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പക്കല്‍ തെളിവില്ല, ഇന്ത്യയുടേത് പക്വതയില്ലാത്ത പ്രതികരണം: പാക് ഉപപ്രധാനമന്ത്രി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ കടുത്ത നടപടിയിലേക്ക് കടന്ന ഇന്ത്യക്കെതിരെ വിമര്‍ശനവുമായി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദര്‍. ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഇന്ത്യയുടെ പക്കല്‍ തെളിവുകളൊന്നും ഇല്ല. ഇന്ത്യയുടെ പ്രതികരണം പക്വത ഇല്ലാത്തതാണെന്നും ഇന്ത്യ അനാവശ്യ ഹൈപ്പ് ഉണ്ടാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ചാനലിലൂടെയാണ് ഇഷാഖ് ദറിന്റെ വിമര്‍ശനം.

ഇന്ത്യയുടെ സമീപനത്തെ അപക്വവും തിടുക്കത്തിലുള്ളതുമാണെന്ന് ഇഷാഖ് ദാര്‍ വിമര്‍ശിച്ചത്. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും നയതന്ത്ര ബന്ധങ്ങള്‍ തരംതാഴ്ത്താനുമുള്ള ഇന്ത്യയുടെ നീക്കത്തിന് ഉചിതമായ മറുപടി രൂപപ്പെടുത്തുന്നതിനായി പാക്കിസ്ഥാന്‍ വ്യാഴാഴ്ച ഉന്നതതല സുരക്ഷാ യോഗം ചേര്‍ന്നു. ഇന്ത്യയുടെ അപ്രായോഗികവുമായ ജല നിയന്ത്രണ നടപടികള്‍ക്കുള്ള പ്രതികരണം ദേശീയ സുരക്ഷാ സമിതി ചര്‍ച്ച ചെയ്യും.

ഇതിനിടെ മിസൈല്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് പാക്കിസ്ഥാന്‍. ഇന്നും നാളെയും കറാച്ചി തീരത്ത് പരീക്ഷണം നടത്തും. അറബി കടലില്‍ പാക്കിസ്ഥാന്റെ കൂടുതല്‍ നാവികസേന വിന്യാസം ഏര്‍പ്പെടുത്തി. കേന്ദ്രം സ്ഥിതിഗതികള്‍ നിരീക്ഷിക്കും.





Related News

Comments

No comments yet. Be the first to comment!

Leave a Comment