Friday, July 31, 2026
India News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം ഇന്ന് ആരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം ഇന്ന് ആരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം ഇന്ന് ആരംഭിക്കും. സൗദി കിരീടവകാശി മുഹമ്മദ് ബില്‍ സല്‍മാന്‍ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവെയ്ക്കും. 

മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണ് ഇത്. ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹം സൗദി സന്ദര്‍ശിച്ചിരുന്നു. ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി ജിദ്ദ സന്ദര്‍ശിക്കുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മുന്‍ രണ്ട് സന്ദര്‍ശനങ്ങള്‍ റിയാദിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

ഇന്ത്യ -സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് കൗണ്‍സിലിന്റെ രണ്ടാം യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് സന്ദര്‍ശനം. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഊര്‍ജ്ജം, പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ സുപ്രധാന കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിടുമെന്നാണ് സൂചന. യോഗത്തില്‍ ഇന്ത്യ -മീഡിലീസ്റ്റ് -യൂറോപ് വ്യവസായ ഇടനാഴിയുടെ പുരോഗതിയും ചര്‍ച്ചയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.



Related News

Comments

No comments yet. Be the first to comment!

Leave a Comment