Friday, July 31, 2026
International News

ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മയായി

  ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മയായി


വിശ്വാസികളെ സങ്കടകടലിലാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തു. ബ്രോങ്കൈറ്റിസ് ബാധിച്ച് സുഖം പ്രാപിച്ച് വരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 

2013 മാര്‍ച്ച് 19-ന്, ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ സ്ഥാനത്യാഗത്തെ തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കത്തോലിക്കാ സഭയുടെ 266-ാമത്തെ പോപ്പായി സ്ഥാനമേറ്റത്. 

പോപ്പായി തിരഞ്ഞെടുക്കുന്നതിനുമുമ്പ്, അദ്ദേഹം ബ്യൂണസ് അയേഴ്സ് രൂപതയുടെ മേല്‍നോട്ടം വഹിച്ചുവരികയായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോപ്പായിരുന്നു. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയില്‍ (സൊസൈറ്റി ഓഫ് ജീസസ്) നിന്നുള്ള ആദ്യ പോപ്പായ വ്യക്തിയും അദ്ദേഹമാണ്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment