Friday, July 31, 2026
Kerala News

മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി സ്റ്റേ ചെയ്തു

 മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി സ്റ്റേ ചെയ്തു



മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ഹൈക്കോടതി ജഡ്ജിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്ത് നിന്നുള്ള ഇത് തികഞ്ഞ അശ്രദ്ധയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിധിന്യായത്തിലെ വിവാദ ഭാഗങ്ങള്‍ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ അധ്യക്ഷതന്റേതായിരുന്നു വിവാദ നിരീക്ഷണം. അലഹബാദ് ഹൈക്കോടതി  വിവാദ പരാമര്‍ശം പ്രകാരം, പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോ പൈജാമയുടെ ചരട് പിടിച്ച് വലിച്ചതോ ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ കഴിയില്ല എന്നാണ് പറയുന്നത്. 

ഈ വിവാദ പരാമര്‍ശത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി ഉത്തരവിലെ ചില വാചകങ്ങള്‍ നീക്കം ചെയ്യുകയോ ഭേദഗതി ചെയ്യുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment