മുംബൈ: നിവേദനം നല്‍കാനെത്തിയ ജനങ്ങളെ അധിക്ഷേപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. നിരവധി ആളുകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് അജിത പവാറിന് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തു, എന്നാല്‍ അതിനര്‍ത്ഥം ഞാന്‍ നിങ്ങളുടെ അടിമയാണ് എന്നല്ല, എന്നായിരുന്നു ക്ഷുഭിതനായി കൊണ്ട് അജിത് പവാര്‍ പറഞ്ഞത്.
ഞായറാഴ്ച ബാരാമതിയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ജനങ്ങള്‍ തന്നെ അവരുടെ സേവകനാക്കിയോ എന്നും അദ്ദേഹം വേദിയിലുണ്ടായിരുന്നവരോട് ചോദിച്ചു. അജിത് പവാറിന്റെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. നേതാക്കളെ അധികാരത്തിലെത്തിക്കുന്നത് ജനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും ബവന്‍കുലെ പറഞ്ഞു.
അതേസമയം പ്രതിപക്ഷം അജിത് പവാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അജിത് പവാറിന്റെ അഹങ്കാരമാണ് ഇവിടെ വെളിവായിരിക്കുന്നത് എന്ന് എന്‍.സി.പി (എസ്.പി) വക്താവ് ക്ലൈഡ് ക്രാസ്റ്റോ ആരോപിച്ചു. സ്വന്തം മണ്ഡലമായ ബാരാമതിയിലെ വോട്ടര്‍മാരോട് അജിതിന് ഒരു പ്രതിബദ്ധതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡാമുകളില്‍ വെള്ളമില്ല എന്ന വിഷയം ജനങ്ങള്‍ ഉന്നയിച്ചപ്പോഴാണ് അദ്ദേഹം അത്തരമൊരു പരാമര്‍ശം നടത്തിയത്. ഇത് ബാരാമതി നിവാസികള്‍ക്ക് മാത്രമല്ല, എല്ലാ മഹായുതി വോട്ടര്‍മാര്‍ക്കും നല്‍കുന്ന സന്ദേശമാണ്. എങ്ങനെയാണ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ആളുകള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകുമെന്നും ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.
അടുത്തിടെ സമാപിച്ച മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയാണ് മഹായുതി (ബിജെപി-ശിവസേന-എന്‍സിപി സഖ്യം) അധികാരം നിലനിര്‍ത്തിയത്. ആകെയുള്ള 288 ല്‍ 230 സീറ്റുകളും മഹായുതിയാണ് സ്വന്തമാക്കിയത്.
India
News
വോട്ട് ചെയ്‌തെന്ന് കരുതി അടിമയായി കാണരുത്; നിവേദനവുമായി വന്ന ജനങ്ങളെ അധിക്ഷേപിച്ച് അജിത്ത് പവാര്‍; തിരുത്തി ബി.ജെ.പി
Comments
No comments yet. Be the first to comment!
Leave a Comment