സസ്പെന്ഷന് പ്രതികാരനടപടി; കോടതിയില്‍ പോകില്ലെന്ന് ഡോ. ബി അശോക്
സസ്പെന്ഷന് നടപടിക്ക് പിന്നാലെയും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി ഡോ. ബി അശോക്. നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ലെന്നും, സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ പരാജയപ്പെട്ടതിന് ശേഷമുള്ള പ്രതികാരമാണ് സസ്പെന്‍ഷനെന്നും അദ്ദേഹം ആരോപിച്ചു. സസ്പെന്ഷന് ഉത്തരവ് തള്ളിക്കളയുന്നുവെന്നും, പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ കാര്യങ്ങള്‍ ശരിയാകുംെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
30/04/2026 09:35 AM
2026-04-30 13:05:00