Sunday, August 2, 2026
Politics Views

മുഖ്യമന്ത്രിക്കസേരക്കായി കോണ്‍ഗ്രസില്‍ പോര് മുറുകന്നു:സതീശനെ ഒതുക്കാന്‍ ചെന്നിത്തലയെ പിന്തുണയ്ച്ചു മുതര്‍ന്ന നേതാക്കള്‍; സാമുദായിക പിന്തുണയും ചെന്നിത്തലയ്ക്ക്

മുഖ്യമന്ത്രിക്കസേരക്കായി കോണ്‍ഗ്രസില്‍ പോര് മുറുകന്നു:സതീശനെ ഒതുക്കാന്‍ ചെന്നിത്തലയെ പിന്തുണയ്ച്ചു മുതര്‍ന്ന നേതാക്കള്‍; സാമുദായിക പിന്തുണയും ചെന്നിത്തലയ്ക്ക്



തിരുവനന്തപുരം: രമേശ് ചെന്നിത്തല കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും ശക്തനാകുന്നു. സാമുദായിക സംഘടനകളുടെ പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നത് പാര്‍ട്ടിയുടെ അധികാര സ്ഥാനത്തേക്കുള്ള രമേശ് ചെന്നിത്തലയുടെ മടങ്ങിവരവ് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ പരിപാടികളില്‍ വീണ്ടും രമേശ് ചെന്നിത്തല സജീവമാകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറുമുറുപ്പ് ആരംഭിച്ചിട്ടുണ്ട്.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആര് എന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ഒന്നാം പിണറായി സര്‍ക്കാരിന് ശേഷം മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തല ഹൈക്കമാന്‍ഡ് വരെയെത്തി പിടിമുറക്കുന്നതിനിടെയാണ് യു.ഡി.എഫിന് അപ്രതീക്ഷിത തോല്‍വി ഉണ്ടാകുകയും പിണറായി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരികെയും ഉണ്ടായത്. പിന്നീട് പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ചെന്നിത്തല ഇന്‍വിസിബിളായി മാറുകയായിരുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ അധികാരമാറ്റം സാഹചര്യങ്ങള്‍ അടിമുടി മാറ്റി. അല്പമൊന്ന് വലിഞ്ഞു നിന്ന ചെന്നിത്തലയെ സൈഡാക്കിയായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാര്‍ട്ടിയില്‍ മറ്റൊരു ശക്തികേന്ദ്രമായി വളര്‍ന്നത്. ഇതിനിടെ സുധാകരനെ കടത്തിവെട്ടി സതീശന്‍ സമാന്തരമായ ശക്തികേന്ദ്രമായി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളെല്ലാം യുഡിഎഫിനെ നയിച്ചത് സതീശനായിരുന്നു. ഓരോ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല മുന്നേറ്റം നടത്തിയതോടെ അടുത്ത മുഖ്യമന്ത്രി സതിശനായേക്കുമെന്ന സൂചനകള്‍ ഉയര്‍ന്നു. ഇതോടെ ചിത്രത്തില്‍ ഇല്ലാതിരുന്ന രമേശ് ചെന്നിത്തല പൊടുന്നനേ രംഗപ്രവേശനം ചെയ്തു.

സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായാണ് മാധ്യമങ്ങളില്‍ ചെന്നിത്തല പ്രത്യക്ഷപ്പെട്ടത്. ഒന്നാം പിണറായി സര്‍ക്കാരിനെതിരെ അര ഡസനോളം അഴിമതി ആരോപണങ്ങള്‍ ചെന്നിത്തല ഉന്നയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു പുതിയ അഴിമതി ആരോപണവും.

അവിടേയും തീര്‍ന്നില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ചെന്നിത്തല ഒപ്പം കൂട്ടി. സതീശനുമായി സൗന്ദര്യപിണക്കത്തില്‍ നില്‍ക്കുന്ന കെ.പി.സി.സി പ്രസിഡന്റിനെ തന്നെയും ചെന്നിത്തല വശത്താക്കി. മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തലയ്ക്കും യോഗ്യതയുണ്ടെന്ന് ഇവരെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. ഇതിനിടെ സാമുദായിക സംഘടനാ നേതാക്കളും ചെന്നിത്തലയ്ക്ക് പിന്തുണയുമായെത്തി.

ദീര്‍ഘനാളത്തെ പിണക്കം മറന്ന് മന്നം ജയന്തി ആഘോഷത്തില്‍ ചെന്നിത്തലയെ പെരുന്നയിലേക്ക് ക്ഷണിച്ചു. സുകുമാരന്‍ നായര്‍ അടക്കം ചെന്നിത്തലയെ പുകഴ്ത്തി പ്രസംഗിക്കുകയും ഉണ്ടായി. ഏറെക്കാലമായി യു.ഡി.എഫുമായി അകന്ന് നിന്ന വെള്ളാപ്പള്ളി നടേശനും ചെന്നിത്തലയ്ക്ക് പിന്തുണ നല്‍കി. ഇതോടെ മുന്‍പത്തേക്കാള്‍ ശക്തനായി മാറുകയായിരുന്നു ചെന്നിത്തല.

വി.ഡി. സതീശനെ മറികടന്ന് രമേശ് ചെന്നിത്തല വീണ്ടും അധികാര ഇടനാഴിയിലേക്ക് മടങ്ങി വരുമോ എന്നാണ് ഇനി കാണേണ്ടത്. പഴയ എ,ഐ ഗ്രൂപ്പുകളില്‍ മുതിര്‍ന്ന നേതാക്കള്‍ ചെന്നിത്തലയ്‌ക്കൊപ്പമുണ്ട്. യുവനിരയാണ് സതീശന്റെ ശക്തി. അവരെക്കൂടി തനിക്കൊപ്പം എത്തിക്കാനാണ് രമേശിന്റെ അടുത്ത നീക്കം. അങ്ങനെ പാര്‍ട്ടിയില്‍ ചോദ്യംചെയ്യപ്പെടാത്ത നേതാവായി അടുത്ത ടേമില്‍ മുഖ്യമന്ത്രി കസേര സ്വന്തമാക്കുകയാണ് ലക്ഷ്യം.


Related News

Comments

No comments yet. Be the first to comment!

Leave a Comment