Sunday, August 2, 2026
Kerala News

ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം ഊരാലുങ്കല്‍ സൊസൈറ്റിക്ക്: പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ച കമ്പനിയുടെ പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി

ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം ഊരാലുങ്കല്‍ സൊസൈറ്റിക്ക്: പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ച കമ്പനിയുടെ പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി



തിരുവനന്തപുരം: മുണ്ടൈക്കെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകളുടെ നിര്‍മാണ കരാര്‍ കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊരാലുങ്കല്‍ സൊസൈറ്റിക്ക്. നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ പദ്ധതികള്‍ ഊരാലുങ്കല്‍ സൊസൈറ്റിക്ക് നല്‍കുന്നുവെന്ന പ്രതിപക്ഷ ആക്ഷേപം നിലനില്‍ക്കേയാണ് ടൗണ്‍ഷിപ്പുകളുടെ നിര്‍മാണ കരാറും ടെണ്ടര്‍ നടപടികളില്ലാതെ പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള കോഒപ്പറേറ്റീവ് സൊസൈറ്റിയാണ് ഊരാലുങ്കലിന്റെ നടത്തിപ്പ് ചുമതല.

വേഗത്തില്‍ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പുനരധിവാസവുമായി ബന്ധപ്പെട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലും കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലുമാണ് ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കായി ഭൂമി കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ഭൂമിയില്‍ പുനരദിവാസത്തിനും നിര്‍മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിന് ശേഷം എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 58.5 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്റേഷന്‍ മുന്നോട്ടുകൊണ്ടുപോവാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

750 കോടി മുടക്കിയാണ് നിര്‍മാണം. കിഫ്കോണിന് ആണ് നിര്‍മാണ മേല്‍നോട്ടം. അഞ്ച് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മിക്കുന്നത്. റോഡ്, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. കളി സ്ഥലവും പാര്‍ക്കിങ് ഏരിയയും സജ്ജീകരിക്കും. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലാണ് നിര്‍മാണം. ദേശീയപാതയ്ക്കു സമീപത്തായതിനാല്‍ വാണിജ്യനിര്‍മാണങ്ങളും ഉണ്ടാകും. കല്‍പ്പറ്റയിലാകും  കൂടുതല്‍ വീടുകളും നിര്‍മിക്കുക.

ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് 2025 ജനുവരി 25 നകം പുറത്തിറക്കും. ഗുണഭോക്താക്കളുടെ കണക്കുകള്‍ ശേഖരിക്കുമ്പോള്‍ വീട് തകര്‍ന്ന് പോയവര്‍ക്കാണ് ആദ്യ മുന്‍ഗണനനല്‍കുക ദുരന്തമേഖലയില്‍ വാസയോഗ്യമല്ലാത്തയിടങ്ങളില്‍ വീടുള്ളവരെ രണ്ടാമത് പരിഗണിക്കും. രണ്ട് ഘട്ടങ്ങളിലായാണ് ഗുണഭോക്താക്കളെ കണ്ടെത്തുകയെങ്കിലും ഒരുമിച്ചാവും ഇവരുടെ പുനരധിവാസം.

ടൗണ്‍ഷിപ്പിനുള്ളില്‍ വീട് ആവശ്യമില്ലാത്തവര്‍ക്ക് പുറത്ത് വീട് വെച്ച് താമസിക്കാന്‍ 15 ലക്ഷം രൂപ നല്‍കും. ഇതേ തുക തന്നെയാണ് വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കും നല്‍കുക. ഈ രണ്ട് ഉരുള്‍പൊട്ടലുകളുമായി ബന്ധപ്പെട്ട ദുരന്തത്തില്‍ ഇരയായവര്‍ക്ക് മാത്രമാണ് ഈ തിരുമാനം ബാധകമാവുക. ടൗണ്‍ഷിപ്പിനുള്ളില്‍ ലഭിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ദുരന്തബാധിതര്‍ക്ക് ലഭിക്കുമെങ്കിലും സ്ഥലം വില്‍പന നടത്തുന്നത് തല്‍ക്കാലത്തേക്ക് അനുവദിക്കില്ല.

സ്പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുന്ന തുക സ്വീകരിക്കുന്നതിനും അത് പുനരധിവാസ പദ്ധതിയ്ക്കായി ഉപയോഗിക്കുന്നതിനും പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കും. സി.എം.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, സ്പോണ്‍സര്‍ഷിപ്പ്, സി.എസ്.ആര്‍ ഫണ്ട്, കേന്ദ്രസഹായം എന്നിവ ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കായി വിനിയോഗിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment