Sunday, August 2, 2026
Kerala News

2025നെ വരവേറ്റ് ലോകം: ആദ്യം പുതുവര്‍ഷം പിറന്നത് പസഫിക് മഹാസമുദ്രത്തിലെ കിരിബാത്തി ദ്വീപില്‍; സാമൂഹ്യമാധ്യമങ്ങളില്‍ ആശംസാ സന്ദേശങ്ങള്‍ നിറയുന്നു

2025നെ വരവേറ്റ് ലോകം: ആദ്യം പുതുവര്‍ഷം പിറന്നത് പസഫിക് മഹാസമുദ്രത്തിലെ കിരിബാത്തി ദ്വീപില്‍; സാമൂഹ്യമാധ്യമങ്ങളില്‍ ആശംസാ സന്ദേശങ്ങള്‍ നിറയുന്നു



കൊച്ചി: പുതിയൊരു പുതു വര്‍ഷം കൂടി പിറന്നിരിക്കുകയാണ്. ആടിപ്പാടി ആഘോഷത്തിമര്‍പ്പിലാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റത്. പസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയത്. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നത്. പിന്നെയും എട്ടു മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നും ഇന്ത്യയിലും സമീപ രാജ്യങ്ങളിലും പുതുവത്സരമെത്താന്‍.

കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിച്ചു. കൊച്ചിയില്‍ ഗാലാ ഡി ഫോര്‍ട്ട്കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് സ്ഥാപിച്ച 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചു. ഫോര്‍ട്ട് കൊച്ചിയിലേക്ക് വന്‍ജനമാണ് ഒഴുകിയെത്തിയത്. കൊച്ചിക്ക് പുറമേ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, അടക്കമുള്ളയിടങ്ങളില്‍ നിരത്തുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയ നേതാക്കള്‍ നേരത്തെ തന്നെ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ആഘോഷങ്ങളില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുത്തു.

പുതുവത്സരദിനമെന്നത് നമ്മളെ സംബന്ധിച്ച് കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുധിനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് പുതുവര്‍ഷത്തില്‍ നമുക്ക് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആശംസിച്ചു.

ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സമയം 8.30ന് പുതുവര്‍ഷം പിറന്നു. തൊട്ടുപിന്നാലെ ചൈന, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളും ന്യൂ ഇയറിനെ വരവേറ്റു. പുലര്‍ച്ചെ 1.30 ന് യുഎഇ, ഒമാന്‍, 3.30 ന് ഗ്രീസ്, ദക്ഷിണാഫ്രിക്ക, സൈപ്രസ്, ഈജിപ്ത്, നമീബിയ, 4.30 ന് ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, മൊറോക്കോ, കോംഗോ, മാള്‍ട്ട എന്നിവിടങ്ങളിലും പുതുവര്‍ഷമെത്തും. പുലര്‍ച്ചെ 5.30ന് യുകെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളും ന്യൂഇയര്‍ ആഘോഷത്തിലേക്ക് കടക്കും.



Related News

Comments

No comments yet. Be the first to comment!

Leave a Comment