Sunday, August 2, 2026
Kerala News

കള്ളുകുടിയില്‍ മലയാളിയെ തോല്‍പ്പിക്കാന്‍ ആരുണ്ട്!; ക്രിസ്മസ് ദിനങ്ങളില്‍ മലയാളി കുടിച്ചത് 152 കോടിയുടെ മദ്യം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24% വര്‍ധന

കള്ളുകുടിയില്‍ മലയാളിയെ തോല്‍പ്പിക്കാന്‍ ആരുണ്ട്!; ക്രിസ്മസ് ദിനങ്ങളില്‍ മലയാളി കുടിച്ചത് 152 കോടിയുടെ മദ്യം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24% വര്‍ധന


തിരുവനന്തപുരം: ആഘോഷമാണെങ്കിലും അടിയന്തരമാണെങ്കിലും മലയാളിക്ക് മുഖ്യം കുടിയാണ്. മദ്യപിച്ചില്ലേല്‍ ആഘോഷം പൂര്‍ണമാകില്ലെന്ന ചിന്താഗതിക്കാരാണ് മലയാളികള്‍. ആഘോഷ ദിവസങ്ങളില്‍ മലയാളികള്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ കണക്ക് ഓരോ തവണയും റിക്കാര്‍ഡാണ്. ഇത്തവണയും ആ പതിവില്‍ മാറ്റം ഉണ്ടായിട്ടില്ല. 


ക്രിസ്മസ് ദിനത്തിലും തലേന്നുമായി രണ്ട് ദിവസം കൊണ്ട് മലയാളി കുടിച്ചത് 152 കോടിയുടെ മദ്യമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 122.14 കോടിയായിരുന്നു ക്രിസ്മസ് നാളിലെ മദ്യ വില്പ്പന.


ക്രസ്മസ് ദിനമായ 25ന് മാത്രം 6.84 ശതമാനത്തിന്റെ വര്‍ധനവാണ് മദ്യ വില്‍പ്പനയില്‍ ഉണ്ടായത്. ഇതും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുടുതലാണ്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്‌ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റത്.  


ഡിസംബര്‍ 24നാകട്ടെ ഔട്ട്‌ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 37.21 ശതമാനത്തിന്റെ വര്‍ധയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment