Sunday, August 2, 2026
Kerala News

ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തു: ക്രിസ്മസ് രാത്രിയില്‍ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം വര്‍ക്കല താഴെവെട്ടൂരില്‍

ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തു: ക്രിസ്മസ് രാത്രിയില്‍ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം വര്‍ക്കല താഴെവെട്ടൂരില്‍


തിരുവനന്തപുരം: ക്രിസ്മസ് രാത്രിയില്‍ വര്‍ക്കല താഴെവെട്ടൂരില്‍ 67 കാരനായ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂര്‍ സ്വദേശി ഷാജഹാനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അഞ്ചംഗസംഘമാണ് ഷാജഹാനെ ആക്രമിച്ചത്. പ്രതികളിലൊരാളായ താഴെവെട്ടൂര്‍ സ്വദേശി ഷാക്കിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

താഴെവെട്ടുര്‍ പള്ളിക്ക് സമീപമായിരുന്നു സംഭവം. ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഷാജഹാന്‍ ഈ സംഘവുമായി വാക്കേറ്റം നടത്തിയിരുന്നു. തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ ഷാജഹാന്‍ പോലീസില്‍ പരാതി നല്‍കി. ഇതിലുള്ള വൈരാഗ്യത്തിലാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത്.

വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.




Related News

Comments

No comments yet. Be the first to comment!

Leave a Comment