വടകര: കോഴിക്കോട് വടകര കരിമ്പനപ്പാലത്ത് രണ്ട് ദിവസമായി നിര്‍ത്തിയിട്ട കാരവനില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍. പട്ടാമ്പി സ്വദേശികളായ മനോജും ജോയലുമാണ് മരിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വിശ്രമിക്കുന്നതിനിടയില്‍ എസിയുടെ തകരാര്‍ മൂലം വിഷവാദകം ശ്വസിച്ച് മരിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. കാരവന്‍ രണ്ട് ദിവസമായി നിര്‍ത്തിയിട്ടത് സംശയം തോന്നി നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
ഒരാള്‍ കാരവന്റെ പടിയിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. പൊന്നാനിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ്. ഫ്രന്റ് ലൈന്‍ ഹോസ്പിറ്റാലിറ്റിയുടേതാണ് വാഹനമെന്നും നാസര്‍ എന്നയാളുടെ പേരിലാണിതെന്നും പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
News
രണ്ട് ദിവസമായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാരവനില്‍ മൃതദേഹങ്ങള്‍: എസിയില്‍ നിന്ന് വിഷവാദകം ശ്വസിച്ച് മരിച്ചതാകാമെന്നാണ് നിഗമനം; സംഭവം വടകരയില്‍
Comments
No comments yet. Be the first to comment!
Leave a Comment