Sunday, August 2, 2026
Politics Views

ഡി.എം.കെയിലും തൃണമൂലിലും ഇടമില്ല; രാഷ്ട്രീയ താവളം തേടി അലഞ്ഞു അൻവർ; ഒടുവിൽ കോൺഗ്രസിലേക്ക്?

ഡി.എം.കെയിലും തൃണമൂലിലും ഇടമില്ല; രാഷ്ട്രീയ താവളം തേടി അലഞ്ഞു അൻവർ; ഒടുവിൽ കോൺഗ്രസിലേക്ക്?


നിലമ്പൂർ: പുതിയ പാർട്ടി രൂപീകരിച്ചതോടെ കേരളത്തിന്റെ വിരിമാറിൽ ഗതികിട്ടാതെ അലയുകയാണ് നിലമ്പൂർ എംഎൽഎയായ പി.വി. അൻവർ. എൽ.ഡി.എഫിൽ നിന്ന് പടിയിറങ്ങിയപ്പോഴുള്ള ശക്തിയില്ല പുതിയ പാർട്ടി രൂപീകരിച്ച ശേഷം അൻവറിന്. പ്രത്യേകിച്ച് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം. കേരളം വീട്ട് ഡി.എം.കെയിലും തൃണമൂലിലും രാഷ്ട്രീയ താവളം കണ്ടെത്തൽ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇപ്പോഴിതാ കോൺഗ്രസിലേക്ക് എത്താൻ നീക്കം നടത്തുന്നതായി വിവരം. 


നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ തന്റെ പഴയ പാർട്ടിയിലെത്താനാണ് അൻവർ ശ്രമിക്കുന്നത്. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ പിന്തുണയോടെയാണ് അൻവറിന്റെ നീക്കം. ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തി. കെ.സി. വേണുഗോപാലുമായി അൻവർ കൂടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്. 


അതേസമയം, അൻവറിന്റെ കോൺഗ്രസിലേക്കുള്ള വരവിനെ എതിർക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മറ്റു ചില നേതാക്കളുടെയും നിലപാട് നിര്‍ണായകമാകും. അന്‍വറിനെ യു.ഡി.എഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ ലീഗ് മയപ്പെടുമെന്നാണ് അൻവറിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ കരുതുന്നത്. കെ. സുധാകരനുമായി അൻവർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.


ഡി.എം.കെ തള്ളിയതോടെ അൻവർ തൃണമൂൽ കോൺഗ്രസുമായും എസ്.പിയുമായും ചർച്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്തിയ അൻവർ പാലക്കാടും വയനാടും യു.ഡി.എഫിനെ പിന്തുണയ്ക്കുകയായിരുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment