പത്തനംതിട്ട: ബി.ജെ.പിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏതു കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ നൂറുകണക്കിനു ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ കഴിഞ്ഞ മൂന്നു നാലു ദിവസമായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതെ വിടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തനിക്കെതിരെ മാധ്യമങ്ങള്‍ ചവറ് വാര്‍ത്തകളാണ് നല്‍കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ ആക്ഷേപം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ബി.ജെ.പിയില്‍ ചേരിപ്പോര് രൂക്ഷമായത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.
Kerala
News
ബി.ജെ.പിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ല: കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കൈകാര്യം ചെയ്യും; മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി സുരേന്ദ്രന്‍
Comments
No comments yet. Be the first to comment!
Leave a Comment