Monday, August 3, 2026
Kerala News

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത സമ്മതിച്ച് ബി.ജെ.പി: മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ വിജയം ഉറപ്പാകുമായിരുന്നുവെന്ന് എന്‍.ശിവരാജന്‍

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത സമ്മതിച്ച് ബി.ജെ.പി: മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ വിജയം ഉറപ്പാകുമായിരുന്നുവെന്ന് എന്‍.ശിവരാജന്‍


പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനോ വി.മുരളീധരനോ കെ.സുരേന്ദ്രനോ മത്സരിച്ചിരുന്നുവെങ്കില്‍ ഫലം മാറിയേനെയെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും ദേശീയ കൗണ്‍സില്‍ അംഗവുമായ എന്‍.ശിവരാജന്‍. ഇത്രയൊരു കനത്ത പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെങ്കിലും മേല്‍ക്കൂരയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ട്. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് പോകരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനമെടുക്കേണ്ടിയിരുന്നത് സി.കൃഷ്ണകുമാര്‍ ആയിരുന്നു. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അറിയില്ലെന്നും ശിവരാജന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ മറ്റൊരു കാര്യങ്ങളെക്കുറിച്ചും തനിക്ക് അറിയില്ലെന്നും സംഘടനാപരമായ മാറ്റം വേണോ എന്നത് ദേശീയ നേതൃത്വം തീരുമാനിക്കണമെന്നും എന്‍.ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment